ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങള്‍ക്ക് തടസമല്ലെന്നുതെളിയിച്ച് സെന്റ് ജോസഫ്സ് കോളജിലെ അമ്പതു വയസ് പിന്നിട്ട വനിതകളുടെ തിരുവാതിരക്കൂട്ടം ശ്രദ്ധേയമായി. കോളജിലെ ഫിറ്റ്നസ് പാര്‍ക്കില്‍ വൈകുന്നേരങ്ങളില്‍ വ്യായാമത്തിനും നടത്തത്തിനുമായി ഒത്തുചേരുന്ന വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്.
50 മുതല്‍ 83 വയസുവരെയുള്ളവരാണു സംഘത്തിലുള്ളത്. റോസിലി പോള്‍ തട്ടില്‍, മിന്‍സി തോമസ്, സി. ഓമന, വിനീത ടീച്ചര്‍, എ.എന്‍. സുധ, ജെസി ജോബ്, വിനീത സുഭാഷ്, ലീന ബെന്നി, ലിസി ഡേവിസ്, അല്‍ഫോന്‍സ ജോസ്, സെലിന് ഡേവിസ്, അനിത മനോഹരന്, ഷൈനി വര്‍ഗീസ്, മീനു മാധവ്, കല ദേവദാസ്, ഷൈല സുനില്‍ എന്നിവര്‍ തിരുവാതിരയില്‍ പങ്കെടുത്തു.
സെന്റ്് ജോസഫ്സ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഫിറ്റ്നസ് പാര്‍ക്ക് തുറന്നുകൊടുത്തതിന്റെ സന്തോഷകരമായ അനന്തരഫലമാണ് ഈ സൗഹൃദ വനിതാകൂട്ടായ്മ. സ്ഥിരമായ വ്യായാമത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും കലാപരമായ കഴിവുകളും വളര്‍ത്തി യെടുക്കുന്ന ഇടമായി ഫിറ്റ്നസ് പാര്‍ക്ക് മാറിയതിന്റെ മനോഹരമായ ഉദാഹരണമാണ് ഇവരുടെ തിരുവാതിരയെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, സിസ്റ്റര്‍ ഡോ. എലൈസ എന്നിവര്‍ക്കൊപ്പം കാണിക ളായി അധ്യാപകരും ചേര്‍ന്നു.